കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം
കാസർകോട് ചന്ദ്രഗിരി റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയതിന്റെ അഴിമതിയിൽ പ്രതിഷേധിച്ച് ബി.എം.എസ് കാസർകോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ച്.
താമര ഫുൾ ഓൺ..ഓണവും വിവാഹ ആഘോഷങ്ങളും അരങ്ങൊഴിഞ്ഞിട്ടും തൃശൂർ പുള്ള് പാടശേഖരത്തിൽ തകൃതിയായി നടക്കുന്ന താമര കൃഷി. പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലേക്കും ഇവിടെ നിന്നുമാണ് താമര മൊട്ടുകൾ പോകുന്നത്
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കൊല്ലം ബീച്ചിൽ തിരമാല ശക്തമായപ്പോൾ സന്ദർശകർക്ക് അപായ മുന്നറിയിപ്പ് നൽകുന്ന ജീവൻ രക്ഷാ പ്രവർത്തകർ
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച റവന്യു ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ ഇരിഞ്ഞാലക്കുട ഉപജില്ലാടീം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി .യു ) പ്രവർത്തകർ തൃശൂരിൽ ജില്ലാ വനിത ശിശു വികസന ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് വാഹനങ്ങൾക്കിടയിൽ പ്പെട്ടതിനെ തുടർന്ന് തൻ്റെ സഹപ്രവർത്തകരെ റോഡ് മുറിച്ച് കടത്തുന്ന വനിത നേതാവ്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രവർത്തകർ തൃശൂരിൽ ജില്ലാ വനിത ശിശു വികസന ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
യാത്രക്കാരെ വലക്കും വിധം ബസ് എങ്ങോട്ട്എന്ന ബോർഡ് പൊടിപ്പിടിച്ച നിലയിൽ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
തൃശൂർ-ഇരിങ്ങാലക്കുട റോഡ് കരുവന്നൂർ ചെറിയ പാലത്തിന് സമീപം തകർന്ന് ചെളിനിറഞ്ഞ റോഡ്
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണമഹോൽസവ സമാനത്തിന് പിറ്റേന്ന് പരബ്രഹ്മ സന്നിധിയിൽ രാത്രിയിൽ നന്ദികേശന്മാരെ പ്രദർശിപ്പിച്ചപ്പോൾ രാത്രിയിൽ അനുഭവപ്പെട്ട തിരക്ക്
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന് സമാപനം കുറിച്ച് നടന്ന കാളകെട്ട് മഹോത്സവത്തിൽ കെട്ടുകാഴ്ച എഴുന്നള്ളപ്പിൽ പങ്കെടുത്ത നന്ദികേശൻമാർ പരബ്രഹ്മ സന്നിധിയിലേക്ക് പ്രവേശിക്കുന്നു
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിച്ച റവന്യു ജില്ലാ കായിക മേളയുടെ ഭാഗമായി നടന്ന നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്ന ചാലക്കുടി വി.ആർ പുരം ജി.എച്ച്.എസ്.എസ് സ്കൂളിലെ ആറാം ക്ലാസുകാരനായ അർജ്ജുൻ സംസ്ഥന പാര സ്വിമ്മിംഗ് മത്സരത്തിൽ നിരവധി സമ്മാനങ്ങൾ നേടിയ അർജ്ജുൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പാര സ്വിമ്മിംഗ് മത്സരാർത്ഥി കൂടിയാണ് ഈ മാസം ഗോവയിൽ നടക്കുന്ന ദേശീയ മത്സരത്തിലും അർജ്ജുൻപങ്കെടുക്കുന്നുണ്ട്
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിച്ച റവന്യു ജില്ലാ കായിക മേളയുടെ ഭാഗമായി നടന്ന നീന്തൽ മത്സരത്തിൽ മറ്റ് മത്സരാർത്ഥികൾ സ്വിമ്മിംഗ് സ്യൂട്ടും, ക്യാപും , ഗുഗിളും ധരിച്ച് മത്സരിക്കുമ്പോൾ ട്രൗസർ മാത്രം ധരിച്ച് മത്സരിക്കുന്ന മത്സരാർത്ഥികളിലൊരാൾ
തൃശൂർ ചേർപ്പ് തിരുവുള്ളക്കാവിൽ വിജയദശമി ദിനമായ ഇന്നലെ എഴുത്തിനിരുത്താനെത്തിയ കുട്ടിയുടെ നാവിൽ ആദ്യക്ഷരം കുറിക്കുന്നു.
ചേട്ടൻ ഫസ്റ്റ്...കേരളകൗമുദിയും കൊടുങ്ങല്ലൂർ എൽതുരുത്ത് ശ്രീവിദ്യാപ്രകാശിനി സഭ വക ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ നാവിൽ ആദ്യക്ഷരം കുറിക്കാൻ വാശിപ്പിടിച്ച കുട്ടി തൻ്റെ സഹോദരൻ്റെ നാവിൽ എഴുതുന്നത് കണ്ട ശേഷമാണ് ആദ്യക്ഷരം കുറിക്കാൻ സമ്മതിച്ചത്.
തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സാഹിത്യ അക്കാഡമി വിശിഷ്ടാഗത്വം സി.എൽ ജോസിന് അക്കാഡമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദൻ സമർപ്പിക്കുന്നു
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിച്ച റവന്യു ജില്ലാ കായിക മേളയിൽ പെൺകുട്ടികളുടെ സീനിയർ വിഭാഗം 100 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടി.എൽ പാർവതി ജി.എച്ച്.എസ്.എസ് കൊടകര
മണലിൽ ഹരി ശ്രീ കുറിക്കുന്നു... വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെത്തിയ കുട്ടികൾ മണലിൽ ഹരി ശ്രീ കുറിക്കുന്നു.മൂകാംബി ക്ഷേത്രത്തിലെത്തിയ കുട്ടികൾ മണലിൽ ഹരി ശ്രീ കുറിക്കുന്നു
കരച്ചിലടങ്ങി..... തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ കുട്ടി കരച്ചിലിന് ശേഷം ദക്ഷിണ നൽകുന്നു.
ചേറായിക്കൽ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി വൈക്കം ബെന്നി ശാന്തി കുട്ടികൾക്ക് വിദ്യാരംഭം നടത്തുന്നു.
  TRENDING THIS WEEK
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com