വെയിലിന് പ്രതിരോധം തീർത്ത് .... വെയിൽ കടുത്തപ്പോൾ കണ്ണാര കൃഷിക്ക് ഗാർഡൻ വല കൊണ്ട് സംരക്ഷണം ഒരുക്കിയിരിക്കുന്നു. ആലക്കോട് നിന്നും ഒരു ദൃശ്യം
ഭാരതപ്പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം പൊതു ദർശനത്തിനായ് ചെറുത്തുരുത്തിയിലെ വീട്ടിൽ വച്ചപ്പോൾ ദുഃഖാർദ്രരായ കുടുംബാഗങ്ങൾ
പൊങ്കലിൻ്റെ ഭാഗമായി മധുര അളകനെല്ലൂരിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ടിൽ നിന്ന്
പൊങ്കലിൻ്റെ ഭാഗമായി കാളയും മനുഷ്യനും തമ്മിലുള്ള പോരാട്ടവീര്യത്തിൻ്റെ വേദിയായ് മധുര അളകനെല്ലൂരിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ടിൽ നിന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ജെല്ലിക്കെട്ടിൽ അഞ്ഞൂറോളം കാളകളെ പങ്കെടുപ്പിച്ചു
പൊങ്കലിൻ്റെ ഭാഗമായി കാളയും മനുഷ്യനും തമ്മിലുള്ള പോരാട്ടവീര്യത്തിൻ്റെ വേദിയായ് മധുര അളകനെല്ലൂരിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ടിൽ നിന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ജെല്ലിക്കെട്ടിൽ അഞ്ഞൂറോളം കാളകളെ പങ്കെടുപ്പിച്ചു
അയ്യപ്പ തിന്തകത്തോം...എരുമേലിയിൽ പേട്ട തുള്ളി വലിയമ്പലത്തിലേക്ക് പോകുന്ന അയ്യപ്പഭക്തർ
ശക്തൻ കാത്തിരിപ്പിലാണ്...മാസങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാൻ പ്രതിമയുടെ സ്ഥാനത്ത് പുതിയ വെങ്കല പ്രതിമ സ്ഥാപിച്ചിട്ട് നാളുകൾ ഏറെയായി . ഔദ്യോഗികമായ അനാച്ഛാദനം കഴിയാത്തത് മൂലം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് പൊടി പിടിച്ചു നിൽക്കുകയാണ് പ്രതിമ
സിസ്റ്റേഴ്സ് കിക്ക്.... തൊടുപുഴ ന്യൂമാൻ കോളേജിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയം പ്രതിരോധ കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളായ വിദ്യാർത്ഥികൾ ഫോട്ടോ: ബാബു സൂര്യ
പീച്ചി ഡാമിൻ്റെ റിസർവോയറിൽ മുങ്ങിത്താഴ്ന്ന് മരിച്ച ഒരേ സ്കൂളിൽ പഠിക്കുന്ന കൂട്ടുക്കാരികളായ  അലീനയുടെ മൃതദേഹം  സംസ്കരിച്ച തൃശൂർ പട്ടിക്കാട് സെൻ്റ്. സേവ്യഴ്സ് പള്ളിയിലെ സെമിത്തേരിയിൽ ഇന്നലെ  ആൻഗ്രേസിൻ്റെ മൃതദേഹവും തൊട്ടടുത്ത്  സംസ്കരിച്ചപ്പോൾ
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് കൊല്ലപ്പെട്ട തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിൻ്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ ആശ്വസിപ്പിക്കുന്ന മുൻ കെ.പി.സി.സി പ്രസിഡൻ്റ് രമേശ് ചെന്നിത്തല
പുഞ്ച കൃഷിക്ക് മുന്നോടിയായി ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കുന്ന ആലപ്പുഴ പണ്ടാരക്കുളം പഴയകരി പാടശേഖരത്തിൽ തീറ്റതേടിയെത്തിയ കൊക്കുകൾ
ശബരിമല സന്നിധാനം താഴെ തിരുമുറ്റത്ത് അനുഭവപ്പെട്ട ഭക്തജനത്തിരക്ക്.
കേരളകൗമുദി തൃശൂർ യൂണിറ്റ് കനക ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ജോയ് പാലസിൽ സംഘടിപ്പിച്ച പ്രവാസി സംഗമം മന്ത്രി ജി.ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ , ഡി.ജി.എം മാർക്കറ്റിംഗ് എം.പി ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്, ഫൗണ്ടർ ഡയറക്ടർ മെട്രോ പോളിറ്റൻ ഹോസ്പിറ്റൽ ഡോ. വി.കെ ഗോപിനാഥ്, സീനിയർ പരസ്യ മാനേജർ പി.ബി ശ്രീജിത്ത് എന്നിവർ സമീപം
പീച്ചി ഡാമിലെ തെക്കേക്കുളം റിസർവോയറിലെ വെള്ളത്തിൽ വീണ നാല് കുട്ടികളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ, അത്യാഹിത വിഭാഗത്തിന് പുറത്ത് വിലപിക്കുന്ന ബന്ധുക്കൾ
തീരാ ദുഃഖം ...പ്രശസ്ത ഗായകൻ പി.ജയചന്ദ്രന്റെ മൃതദേഹം തൃശൂർ പൂക്കുന്നത്തെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്നാൾ .
ഇനി പൂക്കാലം... ഗ്രീൻ ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ശക്തൻ നഗറിൽ ആരംഭിച്ച ഫ്‌ളവർ ഷോയിൽ നിന്ന്
എരുമേലി ചന്ദനക്കുട ഘോഷയാത്ര നൈനാർ മസ്ജിദിൽ നിന്ന് ആരംഭിച്ചപ്പോൾ
അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹം ജന്മ നാടായ ഇരിങ്ങാലക്കുടയിലെ ജയചന്ദ്രൻ പഠിച്ച നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കുന്ന അനുജൻ കൃഷ്ണകുമാർ ഉറ്റവരോട് യാത്ര പറയുന്നു
ഗാർഡ് ഓഫ് ഓണർ... അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹത്തിൽ തൃശൂരിലെ വീട്ടിൽ വച്ച് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.
ജന്മനാടിൻ്റെ പ്രണാമം... അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹം ജന്മ നാടായ ഇരിങ്ങാലക്കുടയിലെ ജയചന്ദ്രൻ പഠിച്ച നാഷണൽ സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയ ജനക്കൂട്ടം.
  TRENDING THIS WEEK
പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പത്തില്‍ ദീപം തെളിക്കുന്ന ഭക്തർ
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
ശബരിമല ഹരിവരാസനം പുരസ്കാരം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു.
വടക്കുന്നാഥനിലെ ആതിരോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച തിരുവാതിരക്കളി.
പീച്ചി ഡാമിലെ തെക്കേക്കുളം റിസർവോയറിലെ വെള്ളത്തിൽ വീണ നാല് കുട്ടികളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ, അത്യാഹിത വിഭാഗത്തിന് പുറത്ത് വിലപിക്കുന്ന ബന്ധുക്കൾ
പീച്ചി ഡാമിലെ തെക്കേക്കുളം റിസർവോയറിലെ വെള്ളത്തിൽ വീണ നാല് കുട്ടികളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ, അത്യാഹിത വിഭാഗത്തിന് പുറത്ത് വിലപിക്കുന്ന ബന്ധുക്കൾ
അമ്മത്തോളിൽ തണലൊരുക്കി... നട്ടുച്ച നേരം കത്തുന്നവെയിലിൽ അമ്മയ്ക്കൊപ്പം കോട്ടയം നഗരത്തിലെത്തിയ കുഞ്ഞിനെ ചൂട് ഏൽക്കാതിരിക്കാൻ സാരിതുമ്പുകൊണ്ട് പൊതിഞ്ഞപ്പോൾ
മിഴിവോടെ...കോട്ടയം ബേക്കർ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പാലാ കെ.എം മാത്യു ബാലസാഹിത്യ അവാർഡ് സമ്മാനിക്കാനെത്തിയ ശശി തരൂർ എം.പി വേദിയിലിരുന്ന് കണ്ണിൽ മരുന്നുതുള്ളി ഒഴിക്കുന്നു.മുൻ മന്ത്രി കെ .സി ജോസഫ് സമീപം
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷം ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com