തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് വെടിക്കെട്ട് നടക്കുന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്ന മന്ത്രി കെ.രാജൻ,മേയർ എം.കെ വർഗീസ്,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോതുടങ്ങിയവർ
മാർപാപ്പയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് തൃശൂർ കോർപറേഷന് മുൻപിൽ ഒരുക്കിയ മാർപാപ്പയുടെ ഛായ ചിത്രത്തിന് മുൻപിൽ    മുട്ട്ക്കുത്തി പ്രാർത്ഥിക്കുന്ന മേയർ എം. കെ വർഗീസ് (ഇടത്ത് )മാർപാപ്പയുടെ വിയോഗത്തിലും കൗൺസിൽ യോഗം മാറ്റിവക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച്  മാർപാപ്പയുടെ ഛായചിത്രത്തിന് മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നു  (വലത്ത്)
ഫ്രാൻസിസ് പാപ്പയുടെ നിര്യാണത്തിൽ തൃശൂർ ലൂർദ്ദ് കത്തീഡ്രൽ സംഘടിപ്പിച്ച ചടങ്ങിൽ മാർ ടോണി നീലങ്കാവിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തുന്നു.
അരുണാട്ടുകര സെന്റ്.തോമസ് പള്ളിയിൽ സംഘടിപ്പിച്ച ദുഃഖ വെള്ളിയാഴ്ച നടന്ന നഗരികാണിക്കൽ പ്രദക്ഷിണം
എരുമേലി ശബരിമല റോഡിൽ കണമല അട്ടി വളവിൽ ശബരിമല തീർത്ഥാടകരുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി തൃശൂർ പ്രസ് ക്ലബ് അരണാട്ടുകര ലൂങ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൽ ബാറ്റിംഗ് ചെയ്യുന്ന കളക്ടർ അർജുൻപാണ്ഡ്യൻ
കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പെസഹാ തിരുക്കർമങ്ങളുടെ ഭാഗമായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ കാൽ കഴുകൽ ശുഷ്രൂഷ നടത്തുന്നു.
പെസഹാ ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ പുത്തൻ പള്ളിയിൽ സംഘടപ്പിച്ച ശ്രുശ്രൂഷ ചടങ്ങിൽ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത് ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിക്കുന്നു
തൃശൂർ കളക്ട്രേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് കേരള പൊലീസിൻ്റെ കെ9 ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
ആനവാനിറയട്ടെ... തൃശൂർ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിലെ കുട്ടികൾക്ക് ആനയെ പരിചയപ്പെടുത്തിയപ്പോൾ.
തൃശൂർ പൂരത്തിൻ്റെ ഭാഗമായി പാറമേക്കാവ് വിഭാഗത്തിൻ്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിൻ്റ കാൽനാട്ട് കർമ്മം
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അംബികയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് ചാലക്കുടി ഗവ. ആശുപത്രിയിൽ നിന്നും തൃശൂർ താലൂക്ക് ആശുപത്രിയിലേക്ക കൊണ്ട് പോകുന്നതിനിടെ ജില്ലാ കളക്ടർ ആശുപത്രിയിൽ എത്തിയിട്ട് മൃതദ്ദേഹം കൊണ്ട് പോയാൽ മതിയെന്ന് ആവശ്യപ്പെട്ട് വിവിധ പാർട്ടി പ്രവർത്തകർ ആംബുലൻസ് തടഞ്ഞപ്പോൾ തങ്ങളുടെ സഹോദരിയുടെ മൃതദേഹം കൊണ്ട് പോകുന്നത് ആരും തടയരുതെന്ന് ആവശ്യപ്പെട്ട് ബന്ധുമിത്രാദികൾ പാർട്ടി പ്രവർത്തകരെ എതിർത്തപ്പോൾ
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സതീഷിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് ചാലക്കുടി ഗവ. ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ അംബുലൻസിന് മുൻപിലൂടെ കൈ കോർത്ത് നടന്ന് നീങ്ങുന്ന കൊല്ലപ്പെട്ട സതീഷിൻ്റെ സഹോദരി ചിത്തിര ഇടത്ത് നിന്ന് രണ്ടാമത്തെ മറ്റ് ബന്ധുമിത്രാധികൾ തുങ്ങിയവർ
പൊൻകണി ... നിലവിളക്കിന്റെ വെളിച്ചവും മഞ്ഞച്ചേലചുറ്റി പൂത്തുലഞ്ഞ കണിക്കൊന്ന പൂവിന്റെ മനോഹാരിതയും പുതിയ പ്രതീക്ഷ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തേക്കു കൺതുറന്നു വീണ്ടുമൊരു വിഷു. ആലപ്പുഴ വാടയ്ക്കലിൽ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ പെരിങ്ങാവിലെ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്ന് പ്രതിരോധിക്കാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിടയിലൂടെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയ പഴക്കുലയുമായി പോകുന്ന ആൾ
തൃശൂർ ആമ്പല്ലൂരിൽ അടിപ്പാത നിർമ്മാണത്തെ തുടർന്ന് ഉണ്ടായ ഗതാഗത കുരുക്ക്
തൃശൂർ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിൽ കമ്പിത്തിരി കത്തിച്ച് വിഷു ആഘോഷിക്കുന്ന കുട്ടികൾ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് ആശംസകൾ അർപ്പിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രത്യേക പതിപ്പ് യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭു വാര്യരിൽ നിന്ന് സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്യുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള കർഷകസംഘം സംസ്ഥാന വനിത കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡൻ്റ് പി.കെ ശ്രീമതി ടീച്ചർ എഐകെഎസ് ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ എന്നിവരെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു
കൊയ്ത്തിനു ശേഷം പാടശേഖരങ്ങളിൽ വൈക്കോൽ കത്തിച്ചുകളയുന്നത് കുട്ടനാടൻ കാഴ്ചയാണ്. രാത്രി സമയങ്ങളിലായതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രികർക്ക് ഈ കാഴ്ച കൗതുകവും ആകാംക്ഷയുമാണ്. ആലപ്പുഴ പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിലെ വൈക്കോലിന് തീയിട്ടപ്പോൾ മൊബൈലിൽ ദൃശ്യം പകർത്തുന്നയാൾ
  TRENDING THIS WEEK
അടിച്ച് പായിക്ക് മിനിസ്ട്രേ... ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി തൃശൂർ പ്രസ് ക്ലബ് അരണാട്ടുകര ലൂങ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്ന മന്ത്രി കെ.രാജൻ.
കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പെസഹാ തിരുക്കർമങ്ങളുടെ ഭാഗമായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ കാൽ കഴുകൽ ശുഷ്രൂഷ നടത്തുന്നു.
ഭൗമ ദിനത്തിന് മുന്നോടിയായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് (പി.ഇ.ടി.എ) എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ ദിനോസർ രുപങ്ങളുടെ വേഷവിധാനമിട്ടെത്തിയവർ.
വീഗൻ (പച്ചക്കറി) ഭക്ഷണരീതി പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്​ മെന്‍റ്​ ആനിമൽസ്​ അംഗങ്ങൾ ദിനോസർ വേഷത്തിൽ മഴവിൽ പാലത്തിൽ നടത്തി്യ പ്രചാരണം
കോട്ടയം ഡിസിസി ഓഫീസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.സി ജോസഫ്, പ്രസിഡന്റ് നാട്ടകം സുരേഷ് , അഡ്വ ടോമി കല്ലാനി തുടങ്ങിയവര്‍ സമീപം
നിലമ്പൂരില്‍ നടന്ന തിയ്യ മഹാസഭ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്യുന്നു
വികസിത കേരളം‘മലപ്പുറം വെസ്റ്റ് ജില്ലാ ബി ജെ പി കൺവെൻഷനിലെത്തിയ ബി ജെ പി സംസ്ഥാന സെക്രട്ടറി രാജീവ്‌ ചന്ദ്രശേഖറിനെ സ്വീകരിച്ചപ്പോൾ.ദേശീയ ഉപാദ്യക്ഷൻ എ പി അബ്‌ദുള്ളകുട്ടി, ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ എന്നിവർ സമീപം
മലപ്പുറം ടൌൺ ഹാളിൽ എൻ ജി ഓ യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാർ എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസ്സിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള തൊഴില്‍ സംരക്ഷണ ധര്‍ണ്ണാ സമരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
പ്രാർത്ഥനയോടെ... ഫ്രാൻസിസ് മാർപാപ്പക്ക് ആദരാജ്ഞലികളർപ്പിച്ച് കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടന്ന പ്രാർത്ഥന യോഗത്തിൽ ഫാ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ നേതൃത്വം നൽകുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com