TRENDING THIS WEEK
അടിച്ച് പായിക്ക് മിനിസ്ട്രേ... ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി തൃശൂർ പ്രസ് ക്ലബ് അരണാട്ടുകര ലൂങ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്ന മന്ത്രി കെ.രാജൻ.
കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പെസഹാ തിരുക്കർമങ്ങളുടെ ഭാഗമായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ കാൽ കഴുകൽ ശുഷ്രൂഷ നടത്തുന്നു.
ഭൗമ ദിനത്തിന് മുന്നോടിയായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് (പി.ഇ.ടി.എ) എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ ദിനോസർ രുപങ്ങളുടെ വേഷവിധാനമിട്ടെത്തിയവർ.
വീഗൻ (പച്ചക്കറി) ഭക്ഷണരീതി പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ് മെന്‍റ് ആനിമൽസ് അംഗങ്ങൾ ദിനോസർ വേഷത്തിൽ മഴവിൽ പാലത്തിൽ നടത്തി്യ പ്രചാരണം
കോട്ടയം ഡിസിസി ഓഫീസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.സി ജോസഫ്, പ്രസിഡന്റ് നാട്ടകം സുരേഷ് , അഡ്വ ടോമി കല്ലാനി തുടങ്ങിയവര്‍ സമീപം
നിലമ്പൂരില്‍ നടന്ന തിയ്യ മഹാസഭ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്യുന്നു
വികസിത കേരളം‘മലപ്പുറം വെസ്റ്റ് ജില്ലാ ബി ജെ പി കൺവെൻഷനിലെത്തിയ ബി ജെ പി സംസ്ഥാന സെക്രട്ടറി രാജീവ് ചന്ദ്രശേഖറിനെ സ്വീകരിച്ചപ്പോൾ.ദേശീയ ഉപാദ്യക്ഷൻ എ പി അബ്‌ദുള്ളകുട്ടി, ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ എന്നിവർ സമീപം
മലപ്പുറം ടൌൺ ഹാളിൽ എൻ ജി ഓ യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാർ എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസ്സിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള തൊഴില്‍ സംരക്ഷണ ധര്‍ണ്ണാ സമരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
പ്രാർത്ഥനയോടെ... ഫ്രാൻസിസ് മാർപാപ്പക്ക് ആദരാജ്ഞലികളർപ്പിച്ച് കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടന്ന പ്രാർത്ഥന യോഗത്തിൽ ഫാ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ നേതൃത്വം നൽകുന്നു.