SignIn
Kerala Kaumudi Online
Thursday, 19 February 2026 2.50 AM IST

മന്ത്രിഓഫീസിൽ വൻ മോഷണം; കള്ളൻ കൊണ്ടുപോയത് 300ഗ്രാം സ്വർണവും ഒന്നരലക്ഷം രൂപയും

Increase Font Size Decrease Font Size Print Page
gold

ബംഗളൂരു: കർണാടകയിലെ മന്ത്രിയുടെ ഓഫീസിൽ വൻ കവർച്ച. കോൺഗ്രസ് മന്ത്രി ബെെരതി സുരേഷിന്റെ വിധാൻ സൗധയിലെ ഓഫീസിലാണ് മോഷണം നടന്നത്. സന്ദർശകനായ നവീൻ എന്നയാളുടെ ഹാൻഡ്ബാഗിൽ നിന്നാണ് സ്വർണവും പണവും നഷ്ടമായിരിക്കുന്നത്. മന്ത്രിയെ കാണാൻ എത്തിയപ്പോൾ ഇയാൾ ബാഗ് ഓഫീസിൽ മറന്നുവയ്ക്കുകയായിരുന്നു. ഈ ബാഗിൽ ഏകദേശം 300ഗ്രാം സ്വർണവും (ഏകദേശം 37 പവൻ) ഒന്നരലക്ഷം രൂപയും ഉണ്ടായിരുന്നു.

അടുത്തദിവസം രാവിലെ ഓഫീസിലെത്തി ബാഗിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നാലെ നവീൻ വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിധാൻ സൗധയിലെ ഡി ഗ്രൂപ്പ് ജീവനക്കാരനാണ് ബാഗ് മോഷ്ടിച്ചത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS: CASE DIARY, GOLD, BAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY