
ഹൈദരാബാദ്: സ്വകാര്യ ഭാഗം വൃത്തിയാക്കിയ കൈകൊണ്ട് പച്ചക്കറി വിൽപ്പന നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. ഹൈദരാബാദിലെ നാരായണഗുഡയിൽ ആണ് സംഭവം. മുഹമ്മദ് വാസിഖ് എന്നയാളാണ് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പച്ചക്കറി വിൽപന നടത്തിയത്.
ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുഹമ്മദ് വാസിഖ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതും കൈ കഴുകുക പോലും ചെയ്യാതെ പച്ചക്കറികളിൽ തൊടുന്നതുമായിരുന്നു വീഡിയോയിലുള്ളത്. പ്രദേശവാസികൾ തന്നെയാണ് ഈ വീഡിയോ പകർത്തിയത്.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെറും അഞ്ച് ദിവസത്തേക്കാണ് ഇയാളെ ശിക്ഷിച്ചത്. 2500 രൂപ പിഴയും ചുമത്തി. കൂടാതെ പ്രദേശത്തുനിന്ന് ഇയാളുടെ കട നീക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |