
കൊച്ചി: രാസലഹരിയുമായി കണ്ടെയ്നർ ലോറി ഡ്രൈവർ അറസ്റ്റിലായി. എളങ്കുന്നപ്പുഴ വളപ്പ് മൂപ്പൻവില്ലയിൽ താമസിക്കുന്ന പുതുവൈപ്പ് തെക്കനേത്ത് വീട്ടിൽ ടി.ആർ. ബാബുവാണ് (27) സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. ബോൾഗാട്ടി ജംഗ്ഷന് സമീപം കണ്ടെയ്നർ യാർഡിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 1.14 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
യാർഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ സമീപത്ത് നിന്ന ഇയാളെ ദേഹപരിശോധന നടത്തിയപ്പോഴാണ് രാസലഹരി കിട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുളവുകാട് പൊലീസിനാണ് തുടരന്വേഷണച്ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |