
തിരുവനന്തപുരം: എംഡിഎംഎയുമായി സന്തോഷ് ട്രോഫി മുൻ താരം പിടിയിൽ. ട്രാവൻകൂർ ടൈറ്റാനിയത്തിലെ സീനിയർ സൂപ്രണ്ടായ നജീബ് ഖാൻ ആണ് പിടിയിലായത്. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നജീബ് ഖാൻ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്നെത്തിച്ച് വില്‌പന നടത്തുകയാണ് ചെയ്തിരുന്നത്. ഡേറ്റിംഗ് ആപ്പിലൂടെയാണ് കസ്റ്റമറെ കണ്ടെത്തിയിരുന്നതെന്ന് എക്‌സൈസ് പറയുന്നു. യുവാക്കളെ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി ലഹരി വില്പനയ്ക്കൊപ്പം ലൈംഗിക ചൂഷണവും നടത്തിയിരുന്നു. നജീബ് അഞ്ച് വർഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എക്‌സൈസ് ഇൻസ്‌പെക്‌ടർ അരുൺ അശോക് പറഞ്ഞു. ഇന്ന് ബംഗളൂരുവിൽ നിന്ന് 25 ഗ്രാം എംഡിഎംഎ നജീബിനുവേണ്ടി ഒരു ഏജന്റ് എത്തിച്ചതായും എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |