
പറവൂർ: വരാപ്പുഴ പുത്തൻപള്ളിയിൽനിന്ന് 14.05 ഗ്രാം രാസലഹരിയുമായി കോട്ടുവള്ളി കൂനമ്മാവ് ചന്ദനപറമ്പിൽ വീട്ടിൽ ബിപിൻ (26), കൂനമ്മാവ് ആലപ്പാട്ട് വീട്ടിൽ റിഗിൽ ജോസ് (26 ) എന്നിവരെ വരാപ്പുഴ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. പുത്തൻപള്ളിയിൽവച്ച് കാർ തടഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |