SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.43 PM IST

സീലും ഒപ്പും ക്യാം സ്കാനർ ഉപയോഗിച്ച് ഇമേജ് ആക്കി, ലോഗോ ഗൂഗിളിൽ നിന്നെടുത്തു; വിദ്യ വ്യാജരേഖ തയ്യാറാക്കിയത് സീനിയറിനെ തോൽപ്പിക്കാൻ

Increase Font Size Decrease Font Size Print Page
k-vidya

കാസർകോഡ്: എസ്‌എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജരേഖയുണ്ടാക്കിയത് സീനിയറിനെ തോല്‍പ്പിക്കാൻ വേണ്ടിയായിരുന്നെന്ന് കണ്ടെത്തി. കാസർകോട് കരിന്തളം സർക്കാർ കോളേജിൽ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറും പരിചയക്കാരിയുമായ കെ രസിതയ്ക്കായിരുന്നു.

2021ല്‍ ഉദുമ കോളേജില്‍ രസിതയും വിദ്യയും അഭിമുഖത്തിനെത്തി. എന്നാൽ, വിദ്യയെക്കാള്‍ യോഗ്യതയുള്ള രസിതയ്ക്കാണ് നിയമനം കിട്ടിയത്. 2022ല്‍ കരിന്തളത്ത് രസിതയും അഭിമുഖത്തിനെത്തുമെന്ന് വിദ്യ മുന്‍കൂട്ടി അറിഞ്ഞിരുന്നു. ഇവിടെ ഒന്നാമതെത്താനാണ് വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത കെ വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

സർട്ടിഫിക്കറ്റിലെ വാചകങ്ങൾ തന്റെ മൊബൈലിലാണ് ടൈപ്പ് ചെയ്തതെന്നാണ് വിദ്യയുടെ മൊഴി. ആസ്പയർ ഫെലോഷിപ്പിന് മഹാരാജാസ് കോളജിൽനിന്ന് കിട്ടിയ സർട്ടിഫിക്കറ്റിൽനിന്ന് കോളജിന്റെ സീലും ഡെസിഗ്നേഷൻ സീലും ഒപ്പും ക്യാം സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഇമേജ് ആക്കി. കോളജിന്റെ ലോഗോ ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്തു. ഇവയെല്ലാം ചേർത്താണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ മൊബൈൽ താഴെ വീണു കേടുപറ്റിയതിനാൽ ഉപേക്ഷിച്ചുവെന്നും പൊലീസിനോട് പറഞ്ഞു.

TAGS: CASE DIARY, K VIDYA, FAKE CERTIFICATE, SENIOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY