കാസർകോട്: യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച കേസിൽ മൂന്നു പേരെ വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തു. കല്ലക്കട്ടയിലെ സുൽത്താൻ ഹുസൈൻ (28), പൊവ്വലിലെ അബ്ദുൽ മുനവർ (25), അണങ്കൂരിലെ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായത്. ചെങ്കള റഹ്മത്ത് നഗറിലെ മുഹമ്മദ് ഷെരീഫി (29)നെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിലാണ് അറസ്റ്റ്.
21ന് പുലർച്ചെ ഒരുമണിയോടെ ചെങ്കള നാലാംമൈൽ ഇ.കെ. നായനാർ ആശുപത്രിക്ക് സമീപം വെച്ചാണ് ഷെരീഫിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മൊബൈൽ ഫോണും 17,400 രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി. നേരത്തെയുണ്ടായ പണമിടപാട് പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |