തൃശൂർ: റോഡ് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ ബോധവത്ക്കരണവും മറ്റും നിരന്തരം നടക്കുമ്പോഴും നിരത്തിൽ പൊലിയുന്നവരുടെ എണ്ണമേറുന്നു. പൊലീസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം വ്യത്യസ്ത അപകടങ്ങളിൽ ജില്ലയിൽ മരിച്ചത് 439 പേരാണ്. 2022 നേക്കാൾ കൂടുതലാണിത്.
കഴിഞ്ഞ അഞ്ച് മാസത്തിൽ സംസ്ഥാനത്ത് 21,581 അപകടങ്ങളുണ്ടായി. 1,715 പേരാണ് ഇതിൽ മരിച്ചത്. ഡ്രൈവർമാരുടെ അശ്രദ്ധ, മദ്യപിച്ച് വാഹനം ഓടിക്കൽ, മൊബൈൽ ഫോണിൽ സംസാരിച്ചുള്ള ഡ്രൈവിംഗ് എന്നിവയൊക്കെയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. 3746 അപകടങ്ങളിൽ 6217 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
സിറ്റി പൊലീസ് പരിധിയിൽ 2613 അപകടങ്ങളിലായി 231 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. റൂറൽ പരിധിയിൽ 2390 അപകടങ്ങളിൽ 208 പേർക്കാണ് ജീവൻ പൊലിഞ്ഞത്. ഭൂരിഭാഗം അപകട മരണങ്ങളും രാത്രിയിലാണ്. റോഡുകളുടെ ശോച്യാവസ്ഥ മൂലമുള്ള അപകടങ്ങളുമേറെ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിൽ പത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.
2023ലെ ജില്ലയിലെ അപകടങ്ങളുടെ വിവരം
മേജർ അപകടങ്ങൾ -
സിറ്റി -222
റൂറൽ - 197
ഗുരുതര അപകടങ്ങൾ -
സിറ്റി - 1685
റൂറൽ - 1713
മൈനർ അപകടങ്ങൾ
സിറ്റി - 537
റൂറൽ - 348
പരിക്കേൽക്കാതെ ഉണ്ടായ അപകടം
സിറ്റി - 169
റൂറൽ- 132
സിറ്റി - 2613
റൂറൽ - 2390
ഗുരുതര പരിക്കേറ്റവർ
സിറ്റി- 1846
റൂറൽ -1900
നിസാര പരിക്കേറ്റവർ
സിറ്റി - 1183
റൂറൽ - 849
ആകെ മരണം
സിറ്റി - 231
റൂറൽ - 208
ആകെ പരിക്കേറ്റവർ
സിറ്റി - 5153
റൂറൽ - 3260
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |