മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ താനൂർ കാളാട് വട്ടകിണർ സ്വദേശി കുന്നത്ത് വീട്ടിൽ മുഹമ്മദ് റിഷാദിനെതിരെ (32) കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ വി.ആർ.വിനോദ് ആണ് ഉത്തരവിറക്കിയത്. കവർച്ചാ കേസിൽ ജയിലിലിരിക്കെയാണ് കാപ്പ ചുമത്തിയത്.
ഗുരുതരമായി പരിക്കേൽപ്പിച്ച് കവർച്ച നടത്തുക, തട്ടിക്കൊണ്ട് പോയി കവർച്ച നടത്തുക, കുറ്റകരമായ നരഹത്യശ്രമം, കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുഹമ്മദ് റിഷാദ്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത റിഷാദിനെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് തടവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |