കോട്ടയം : ലഹരിയ്ക്കടിമയായ യുവാവ് നഗരത്തെ ഇരുട്ടിലാക്കിയത് ഒരുമണിക്കൂർ. ഞായറാഴ്ച രാത്രി 9.57 നും 10 നും മദ്ധ്യേ സെൻട്രൽ ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയം ജില്ലാ ബാങ്കിന് മുന്നിലെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റിലെ എ.ബി സ്വിച്ചാണ് യുവാവ് ഊരിയിട്ടത്. ഇതോടെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. നാട്ടുകാർ കോട്ടയം സെൻട്രൽ കെ.എസ്.ഇ.ബി സെക്ഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട വിവരം അധികൃതർ അറിയുന്നത്. പരിശോധനയിൽ കേരള ബാങ്കിന് മുന്നിലെ എ.ബി സ്വിച്ച് ഊരിയിട്ടിരിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. എ.ബി സ്വിച്ച് ഷോർട്ടായി തീ പടരുന്ന സാഹചര്യം ഉണ്ടാകാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. സി.സി.ടി.വി ക്യാമറാ ദൃശ്യത്തിൽ നിന്നാണ് യുവാവ് സ്വിച്ച് ഓഫ് ചെയ്യുന്നത് തിരിച്ചറിഞ്ഞത്. കെ.എസ്.ഇ.ബിയുടെ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |