തലക്കോട്ടുകര: തലക്കോട്ടുകര തെക്കുട്ടകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം മോഷണവും വിഗ്രഹങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന്റെ ഓഫീസ് വാതിലുകളും മേശ വലിപ്പം തകർത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ പൂജയ്ക്ക് എത്തിയ പൂജാരിയാണ് സംഭവം അറിയുന്നത് ഉടനെ ക്ഷേത്രം ഭാരവാഹികളെ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സമീപത്തെ സി.സി ടിവി ക്യാമറകൾ പരിശോധിച്ച് പ്രതിക്കുള്ള തെരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. ഭണ്ഡാരം തുറന്നിട്ട് രണ്ടുമാസം ആയതിനാൽ 20,000 രൂപയോളം ഭണ്ഡാരത്തിൽ കാണുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |