
പറവൂർ: ബൂത്ത് കെട്ടുന്നതിനിടെയുണ്ടായ തർക്കത്തിൽ ബി.ജെ.പി നേതാവിനെയും പ്രവർത്തകനെയും മർദ്ദിച്ചതായി പരാതി. കോട്ടുവള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്ത് ബൂത്ത് കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകനായ സാജു വാലത്തും എൽ.ഡി.എഫ് പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. സംഭവമറിഞ്ഞെത്തിയ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അജി പോട്ടാശേരി തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ എൽ.ഡി.എഫ് പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് പരാതി. ഇരുവരും പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ആവശ്യപ്പെട്ടു.
എന്നാൽ ബി.ജെ.പി നേതാവിനെയും പ്രവർത്തകനെയും മർദ്ദിച്ചെന്നത് തെറ്റായ പ്രചാരണമാണെന്ന് സി.പി.എം പ്രതികരിച്ചു. ബി.ജെ.പി പ്രവർത്തകൻ വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് ഇയാൾ കൂടുതൽ പ്രവർത്തകരെ വിളിച്ചുവരുത്തി പ്രശ്നം രൂക്ഷമാക്കാൻ ശ്രമിച്ചു. എന്നാൽ എൽ.ഡി.എഫ് പ്രവർത്തകർ സംയമനം പാലിച്ചതിനാൽ പ്രശ്നം വഷളായില്ല. ബി.ജെ.പി ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം കോട്ടുവള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ജി. മുരളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |