
ആലപ്പുഴ : ദേശീയപാതയിൽ വച്ച് പാഴ്സൽ ലോറിയിൽ നിന്ന് 3.24 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരു പ്രതികൂടി പിടിയിലായി. അഞ്ചാം പ്രതി തമിഴ്നാട് തിരുവാരൂർ ജില്ല തിരുനെച്ചൂർ പെരളകം സ്വദേശി മണികണ്ഠനെയാണ് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദ്ദേശാനുസരണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സജീവ് ചെറിയാന്റെ നേതൃത്വത്തിൽ തമിഴ്നാട് പേരളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
2025 ജൂൺ 13ന് കരീലക്കുളങ്ങര രാമപുരം ഭാഗത്ത് വച്ചാണ് തമിഴ് നാട്ടിൽ നിന്ന് കൊല്ലത്തുള്ള ഒരു ജൂവലറിയിലേക്ക് കൊണ്ടുവന്ന പണം തമിഴ്നാട്ടിൽ നിന്നുള്ള സംഘം തട്ടിയെടുത്തത്. 13 പേരടങ്ങുന്ന കവർച്ചാ സംഘത്തിലെ 7 പേരെ നേരത്തെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു മണികണ്ഠൻ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ അഗസ്റ്റ്യൻ വർഗ്ഗീസ് , എ.എസ്.ഐ വിനോദ് വി.വി, സീനിയർ സി.പി. ഒമാരായ ജലീൽ, പ്രജിത്ത് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |