കാക്കനാട്: മൈസൂർ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിലായി. തൃശ്ശൂർ തളിക്കുളം നടുവിലെ വീട്ടിൽ ഷാനിമോൻ (44) ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
ഡ്രൈവർ ജോലിക്കായി കൊച്ചിയിലെത്തിയതായിരുന്നു മൈസൂർ സ്വദേശി. ഇയാളുടെ സുഹൃത്തുക്കളായ മൈസൂർ സ്വദേശികളും ഷാനിമോനും ചേർന്ന് ഇടപ്പള്ളിയിലുള്ള ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പിന്നീട് അവിടെ നിന്ന് കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിക്കുകയും കൈ തല്ലി ഓടിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. ഒളിവിൽ പോയ രണ്ടും മൂന്നും പ്രതികളും മൈസൂർ സ്വദേശികളുമായ നന്ദനെയും തേജസിനെയും പാലക്കാട് ആലത്തൂരിൽ നിന്ന് നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഷാനിമോൻ പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ. കെ. സുധീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ബി. അനസ്, സി.പി.ഒമാരായ ഗുജറാൾ സി. ദാസ്, സുജിത്ത്. ഇ.കെ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |