കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത പ്രദേശത്ത് രാസല ഹരി നൽകി പതിനഞ്ചുവയസ്സു കാരനെ ലൈംഗികമായി പീഡി പ്പിച്ചതായ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേ ഷണം തുടങ്ങി. കുറ്റ്യാടിയിൽ കടനടത്തുന്ന യുവാവിൻ്റെപേ രിലാണ് കേസ്. കുട്ടി പോലീ സിന് മൊഴിനൽകിയ വിവരമറി ഞ്ഞ് ഇയാൾ മുങ്ങിയതായാണ് വിവരം. പോക്സോ വകുപ്പ്, ജുവ നൈൽ ജസ്റ്റിസ് ആക്ട് വകുപ്പു കൾപ്രകാരമാണ് കേസ്. 2024-ലാണ് പരാതിക്കിടയാക്കിയ സം ഭവം നടന്നതെങ്കിലും മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് കഴി ഞ്ഞദിവസമാണ് പോലീസിൽ പരാതിയെത്തുന്നത്. കുറ്റ്യാടി സ്വദേശിയായ യുവാവും ഭാര്യയുംചേർന്ന് രാസലഹരിനൽകി ഒട്ടേറെ ആൺ കുട്ടികളെയും പെൺകുട്ടികളെ യും ലൈംഗികമായി പീഡിപ്പിച്ചി ട്ടുണ്ടെന്നും ഇതിന്റെ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി യും പീഡനത്തിനിരയാക്കിയെ ന്നും ആരോപിച്ച് ഒരു സന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രച രിച്ചിരുന്നു. ഈ സംഭവവുമായി ഈ കേസിന് ബന്ധമുണ്ടെന്നാണ് സൂചന. വാട്‌സാപ്പ് സന്ദേശത്തെ ക്കുറിച്ച് കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ കൈലാസനാഥ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ശബ്ദസന്ദേശ ത്തിൽ പറയുന്നത് ഇത് കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു കേസുമാ യി ബന്ധപ്പെട്ടുള്ളതാണെന്നും അതിൽപ്പറഞ്ഞ എല്ലാവസ്തു. തകളും ശരിയല്ലെങ്കിൽക്കൂടി ചിലത് കേസിന്റെ തുടക്കത്തിൽ ലഭ്യമായ വിവരങ്ങളാണെന്നുമാണ്. ഇതിൽ എത്രത്തോളം ശരിയുണ്ടെന്നതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെ ന്നും ഇൻസ്പെക്ടർ വ്യക്തമാക്കി. കൃത്യമല്ലാത്ത കാര്യം സംബന്ധിച്ച് വാട്‌സാപ്പ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണ മെന്നാവശ്യപ്പെട്ടാണ് ഇൻസ്പെ ക്ടർ ശബ്ദസന്ദേശമിട്ടത്. സന്ദേ ശം തെറ്റാണെന്ന് അന്വേഷണ ത്തിൽ തെളിഞ്ഞാൽ ഇതിൽ ബന്ധപ്പെട്ട ആളുകൾക്കും കു ടുംബത്തിനും ജീവനുതന്നെ ഹാനികരമായി ബാധിക്കുന്ന കാര്യങ്ങളാണെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. 15 വയസ്സുകാരൻ നൽകിയ മൊഴിയെത്തുടർന്ന് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |