ആലുവ: പലിശക്കാർക്കെതിരെ എറണാകുളം റേഞ്ച് പൊലീസ് നടത്തിയ 'ഓപ്പറേഷൻ ഷൈലോക്ക് 2'വിൽ 30 കേസുകൾ രജിസ്റ്റർചെയ്തു. എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ഡി.ഐ.ജി എസ്. സതീഷ് ബിനോയുടെ നേതൃത്വത്തിൽ 314 ഇടങ്ങളിലാണ് പരിശോധന നടന്നത്.
ഇടുക്കിയിൽ 9, എറണാകുളം റൂറലിൽ 6, ആലപ്പുഴയിൽ 6, കോട്ടയത്ത് 3 എന്നിങ്ങനെ കേസുകൾ രജിസ്റ്റർചെയ്തു. അനധികൃത പലിശ ഇടപാടുകളിലൂടെ സമ്പാദിച്ച 50 ലക്ഷത്തോളംരൂപ പിടികൂടി. 145 വാഹനങ്ങൾ, 22 പ്രോമിസറി നോട്ടുകൾ, 38 ചെക്കുകൾ, 32 ആർ.സി ബുക്കുകൾ, 56 ആധാരങ്ങൾ എന്നിവ കൂടാതെ മറ്റ് രേഖകളും പിടികൂടിയിട്ടുണ്ട്. അതീവരഹസ്യമായി ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച പരിശോധന വൈകിയും തുടരുകയാണ്. മൂവായിരത്തോളം ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
'ഷൈലോക്ക് ഒന്ന്' പരിശോധനയിൽ 296 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 39ലക്ഷംരൂപയും 28 വാഹനങ്ങളും പിടികൂടിയിരുന്നു. 20 കേസുകളാണ് അന്ന് റേഞ്ചിൽ രജിസ്റ്റർ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |