
വർക്കല: പാപനാശം നോർത്ത് ക്ലിഫിൽ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ ടൂറിസം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി എൻ.എസ്.എസ് ഹോസ്പിറ്റലിന് സമീപം തോട്ടുപറമ്പിൽ വീട്ടിൽ അമൽബൈജു(25)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11ഓടെ നോർത്ത് ക്ലിഫിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു പുറത്തേക്കിറങ്ങിയ തിരുവനന്തപുരം സ്വദേശികളും വർക്കലയിൽ താമസക്കാരുമായ ദമ്പതികളോട് ഇയാൾ മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി.ടൂറിസം പൊലീസ് സ്ഥലത്തെത്തിയപ്പോൾ അമൽബൈജു ഓടി രക്ഷപെട്ടു. തുടർന്ന് നടന്ന തെരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് നിശാപാർട്ടിയിൽ നൈജീരിയൻ പൗരൻ ഉൾപ്പെടെയുള്ള 10അംഗ സംഘത്തെ പിടികൂടിയ മയക്കുമരുന്ന് കേസിൽ പ്രതിയാണ് അമൽബൈജുവെന്ന് വർക്കല പൊലീസ് പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |