
വിഴിഞ്ഞം: കാറിൽ 4.5 കിലോ കഞ്ചാവുമായെത്തിയ രണ്ടുപേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. മുക്കോല ഭാഗത്ത് വച്ചാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. വിളപ്പിൽശാല എള്ളുവിള റോഡിൽ റഹ്മാൻ ഹൗസിൽ നിന്ന് തമിഴ്നാട് തിരുവട്ടാർ മുഹിയുദ്ദീൻ പള്ളിക്ക് സമീപം താമസിക്കുന്ന മുജീബ് (42), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പ്ലാവോട് ഏലു മൂട്ടിൻവിള വീട്ടിൽ ബിജുകുമാർ (52) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടികൂടി. ആന്ധ്രപ്രദേശ്,തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. ചെറുകിട കച്ചവടത്തിനായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. വരും ദിവസങ്ങളിലും കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |