
കളമശേരി: ഭിന്നശേഷിക്കാരിയായ ഭാര്യ നീതു സജീവനെ (32) മർദ്ദിച്ച കേസിൽ ഭർത്താവ് ഏലൂർ നോർത്ത് ചിറ്റേത്ത് പറമ്പിൽ വീട്ടിൽ ഫ്രഡിയെ (34) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ നാൾ മുതൽ നിരന്തരം ഉപദ്രവിക്കുന്നതിനെ നീതുവിന്റെ അമ്മാവൻ ചോദ്യം ചെയ്ത പ്രകോപനത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച വായിൽ തുണി തിരുകി ശ്വാസംമുട്ടിക്കുകയും ചാർജർ കേബിൾ കൊണ്ട് അടിച്ച് മുറിവേല്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഏലൂർ സൗത്ത് മാനാടത്ത് വാടക വീട്ടിലാണ് ഇരുവരും താമസം. ആക്രമണം തടയാനെത്തിയ നീതുവിന്റെ അമ്മയെയും അയൽവാസികളായ സനോജ്, അനു എന്നിവരെയും ഫ്രഡി ആക്രമിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |