
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഒന്നാം പ്രതി സഫ്ന ഉൾപ്പെടെ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായിരുന്നു. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം.
സോഷ്യൽ മീഡിയ വഴിയാണ് കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫ്നയും പരിചയപ്പെടുന്നത്. ഇവർ തമ്മിൽ കുറച്ചുകാലമായി ബന്ധമുണ്ടായിരുന്നു. സംഭവദിവസം വൈകിട്ട് ഒരുമിച്ച് പുറത്തു പോകാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് സഫ്ന യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. വൈകിട്ട് ആറരമണിയോടെ യുവാവ് ഹോട്ടലിലെത്തി. ഇതിനിടെ ടോയ്ലെറ്റിൽ ഒളിച്ചിരുന്ന രണ്ടുപേരും പുറത്ത് നിന്നെത്തിയ മറ്റു രണ്ടുപേരും ചേർന്ന് മാരകായുധങ്ങളുമായി യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി സഫ്നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ലക്ഷ്യം. യുവാവ് വിസമ്മതിച്ചതോടെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. യുവാവിന്റെ നഗ്ന ചിത്രങ്ങൾ പകർത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |