
ആലപ്പുഴ: ആലപ്പുഴ വൈ.എം.സിഎ.യ്ക്ക് സമീപം കാർ യാത്രികനെ തടഞ്ഞ് നിറുത്തി പണം തട്ടുകയും സ്വർണമാല പൊട്ടിക്കുകയും ചെയ്ത കേസിലെ പ്രതികളെ ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്ത് ഒക്കലയിൽ വീട്ടിൽ ഉദീഷ് (26), ആര്യാട് പഞ്ചായത്തിൽ പുതുവൽ വടക്കേവെളി വീട്ടിൽ രാജീവ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയിൽ നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ സ്റ്റേഡിയം വാർഡ് സ്വദേശി സുനിൽകുമാറിൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്. പണം ആവശ്യപ്പെട്ടപ്പഓൾ നൽകാതിരുന്നതിനെതുടർന്ന് സുനിലിന്റെ സ്വർണ്ണമാല പ്രതികൾ പൊട്ടിച്ചെടുത്തു. ഭയന്നുപോയ സുനിൽ പിന്നീട് 7000 രൂപ നൽകിയതിനെത്തുടർന്നാണ് അക്രമികൾ മാല തിരികെ നൽകിയത്. പ്രതികൾ ഇരുവരും സമാനമായ കേസുകളിൽ മുമ്പും പ്രതികളാണ്.
മറ്റൊരു കേസിൽ ജയിൽവാസത്തിനുശേഷം അടുത്തകാലത്താണ് പുറത്തിറങ്ങിയത്. ഉദീഷ് കാപ്പകേസിൽ ഉൾപ്പടെ പ്രതിയാണെന്നും നോർത്ത് സിണഐ എം.കെ. രാജേഷ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |