തിരുവനന്തപുരം: പാപ്പാല വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ,ആദ്യ അറസ്റ്റുമായി കിളിമാനൂർ പൊലീസ്.നെയ്യാറ്റിൻകര സ്വദേശി ആദർശാണ് പിടിയിലായത്.വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആളെ,ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ആദർശ് കസ്റ്റഡിയിലായത്.
ചൊവ്വാഴ്ച മരണപ്പെട്ട രഞ്ജിത്തിന്റെ മൃതദേഹവുമായി,നാട്ടുകാരും ബന്ധുക്കളും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്.ബുധനാഴ്ചയാണ് ആദർശിനെ കസ്റ്റഡിയിലെടുത്തത്. വാഹനമോടിച്ച പ്രതികൾ എവിടെയാണ് ഒളിവിൽ പോയതെന്ന് പറയാൻ ആദർശ് തയ്യാറായിട്ടില്ല.സംഭവ ദിവസം വാഹനത്തിൽ നിന്ന് നാട്ടുകാർ പിടികൂടി പൊലിസിനെ ഏല്പിച്ച വിഷ്ണുവിന്റെ സുഹൃത്താണ് ആദർശ്. വിഷ്ണുവിനെ അന്നുതന്നെ പൊലീസ് വിട്ടിരുന്നു.
വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ആദർശ് പിടിയിലായത്.ഇക്കഴിഞ്ഞ 4നാണ് കിളിമാനൂരിലെ പാപ്പായിൽ വച്ച് രഞ്ജിത്തും അംബികയും സഞ്ചരിച്ച ബൈക്കിലേക്ക്,മദ്യപിച്ച് അമിതവേഗയിൽ ഓടിച്ചെത്തിയ ധാർ ജീപ്പ് ഇടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |