വൃദ്ധനെ തല്ലിയ ദമ്പതികൾക്കെതിരെയും കേസ്
നെടുമങ്ങാട്: സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികളെ മർദ്ദിച്ചെന്ന പരാതിയിൽ കരകുളം മുല്ലശ്ശേരി സ്വദേശികളായ അഞ്ചു പേർക്കെതിരെയും വീടിനു മുന്നിൽ അടിപിടികൂടിയത് ചോദ്യം ചെയ്‌ത വൃദ്ധനെ മർദ്ദിച്ച ദമ്പതികൾക്കെതിരെയും കേസെടുത്ത് നെടുമങ്ങാട് പൊലീസ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 6ന് രാത്രി ഒമ്പതോടെ ഏണിക്കര സ്വദേശി ശ്രുതിയും ഭർത്താവും സഞ്ചരിച്ച സ്‌കൂട്ടർ മുല്ലശേരിക്ക് സമീപം പെട്രോൾ തീർന്ന് വഴിയിലായി. ഇന്ധനം തീർന്നത് സംബന്ധിച്ച് ഭർത്താവും ശ്രുതിയും തമ്മിൽ ഇവിടെ വച്ച് വഴക്കുണ്ടാകുകയും ചെയ്തു. ഭർത്താവ് പെട്രോൾ വാങ്ങാൻ പോയി തിരിച്ചു വന്നപ്പോൾ ഭാര്യ രക്തത്തിൽ കുളിച്ച് നിൽക്കുന്നതാണ് കണ്ടതെന്നും നാട്ടുകാർ തന്റെ ഭാര്യയെ കൈയേറ്റം ചെയ്തെന്നുമാണ് ഭർത്താവിന്റെ മൊഴി.
ഇതിനിടെ പൊലീസ് എത്തിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് സ്ഥലവാസിയായ രാമചന്ദ്രൻ നായർ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. ഇതേച്ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ദമ്പതികൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |