
ആലുവ: റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ 8.366 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂഷിദബാദ് ജലംഗി സ്വദേശി യാരുദീൻ ഷേഖ് (58) അറസ്റ്റിലായി. കൂടെയുണ്ടായിരുന്ന മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെയും ആർ.പി.എഫിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. യാരുദീൻ ഷേഖ് ആദ്യമായാണ് കേരളത്തിലെത്തുന്നത്. ഓടിരക്ഷപ്പെട്ടയാൾ പലവട്ടം കേരളത്തിലെത്തിയിട്ടുണ്ട്.
ആർ.പി.എഫ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് ജോൺ, കെ. സുരേന്ദ്രൻ, വിഹാൻ, പ്രിവന്റീവ് ഓഫീസർ ടി.എസ്. പ്രതീഷ്, ശ്യാം കുമാർ, ജിജോ അശോക്, വിജി എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |