
ചേർപ്പ് : പിറന്നാൾ ആഘോഷത്തിനും കവർച്ചാ പദ്ധതിക്കുമായി ഒത്തുകൂടി 34 അംഗ കവർച്ചാ സംഘത്തെ പൊലീസ് പിടികൂടി. ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പനംകുളത്തുള്ള ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഗണ്ടാസംഘാഗങ്ങളും സംഘടിത കുറ്റവാളി കൂട്ടായ്മകളിൽ അംഗങ്ങളുമായ 34 പ്രതികളെ അറസ്റ്റ് ചെയ്തത്. അനന്തപുരം ഞാറ്റുവെട്ടി അനുരാജ് (28), വെള്ളാങ്ങല്ലൂർ വേലമ്പറമ്പിൽ ഷാഹിദ് (30), വെള്ളാങ്ങല്ലൂർ വിലയനാട് കൊക്കാടൻ മാർട്ടിൻ (28), കല്ലേറ്റുംകര വടക്കേതലക്കൽ ഷാഹിൻ (31), വെള്ളാങ്ങല്ലൂർ തെക്കനാത്ത് എഡ്വിൻ (26), നടത്തറ ചിറ്റിലപ്പിള്ളി ഉണ്ണി റോയ് (34), മുരിയാട് വെളിയത്ത് അയ്യപ്പദാസ് (34), അനന്തപുരം മാണ്ടമന അർജുൻ (26), പുത്തൻചിറ കോളനിപ്പറമ്പിൽ രന്തീദീപ് (30), വെള്ളാങ്ങല്ലൂർ വാളവര ഹിതിൻ (25), അനന്തപുരം പഴയാറ്റിൽ ഹെന്റി പോൾ (21), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി അദിത്ത് (28), അനന്തപുരം നെല്ലിശ്ശേരി റിന്റോ (29), ചൂരപ്പട്ടി ഷിബിൻ (46), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി അശ്വിൻ (26), മുരിയാട് വെള്ളപ്പാടി സൂരജ്, പൊറത്തിശ്ശേരി കണ്ണകുളം സൂരജ് (29), കല്ലേറ്റുംകര ചേരമല്ലൂക്കാരൻ ആൽബർട്ട് (29), കാട്ടൂർ കിഴുത്താണി കുഞ്ഞുവീട്ടിൽ വിമൽ (29), അഞ്ചേരി കച്ചപ്പിള്ളി സനൂപ് (36), ഇരിങ്ങാലക്കുട സോൾവെന്റ് കൂടക്കര ധനീഷ് (29), അനന്തപുരം ഞാറ്റുവെട്ടി ബിബിൻ, അനന്തപുരം നെല്ലിപ്പറമ്പിൽ സന്തോഷ് (55), വെള്ളാങ്ങല്ലൂർ തരുപീടികയിൽ നവാസ് (29), പട്ടേപ്പാടം തൈപ്പറമ്പിൽ നിഖിൽ (30), വെള്ളാങ്ങല്ലൂർ പാമ്പിനേഴത്ത് നസീം (26), വെള്ളാങ്ങല്ലൂർ പട്ടേപ്പാടം കുരിയപ്പുള്ളി ഹുസൈൻ (28), വെള്ളാങ്ങല്ലൂർ വഞ്ചിപ്പുര ആൻസൺ (33), അനന്തപുരം വടക്കേക്കര ഗോകുൽ (25), കോണത്തുകുന്ന് വേലപ്പറമ്പിൽ ഷാരോൺ ദാസ് (29), അനന്തപുരം ഞാറ്റുവെട്ടി പ്രണവ് (23), പള്ളം തൊട്ടിപ്പാൾ പുതുപ്പുള്ളിപ്പറമ്പിൽ ഷാരോൺ പോൾസൺ (27), അനന്തപുരം വാഴേക്കാടൻ സുനിൽ കുമാർ (48), അനന്തപുരം വാഴേക്കാടൻ
വിജിത്ത് വിജയൻ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 20 പ്രതികൾ നിരവധി ക്രിമിനൽക്കേസിലെ പ്രതികളാണ്. മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സെൻ, ഹ്യുണ്ടായ് ഇയോൺ എന്നീ നാല് കാറും, പതിനാല് മോട്ടോർ സൈക്കിളും, മൂന്ന് ആപ്പിൾ ഫോണുമടക്കം ആകെ മുപ്പത്തിമൂന്ന് മൊബൈൽ ഫോണും, വാൾ, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി, മരത്തിന്റെ പട്ടിക, കുരുമുളക് പൊടി എന്നിവയും പിടിച്ചെടുത്തു. അനുരാജ് പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ചാൾസ് ബെഞ്ചമിൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് എൻ.എസ്, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി പി.സി.ബിജുകുമാർ, ചേർപ്പ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.എസ്.ഷാജൻ, ഡാൻസാഫ് സംഘത്തിലെ ജി.എസ്.ഐമാരായ ജയകൃഷ്ണൻ, പ്രദീപ്, സതീശൻ മടപ്പാട്ടിൽ, പി.എം.മൂസ, ജി.എ.എസ്.ഐമാരായ എ.യു.റെജി, ഷിജോ തോമസ്, എം.ജെ.ബിനു, ബിജു, ലിജു ഇയ്യാനി, ജീവൻ, എസ്.ഐ സുബിന്ത്, ജി.എസ്.ഐ ഷാജു, ജി.എസ്.സി.പി.ഒമാരായ അനീഷ്, സിന്റി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |