
ആലപ്പുഴ: അഞ്ചരകണ്ടി മെഡിക്കൽ കോളേജിലെ ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാവണമെന്ന് കെ.പി.സി.സി ഒ.ബി.സി കോൺഗ്രസ് ആവശ്യപ്പെട്ടു. ജാതി അടിസ്ഥാനമാക്കിയുള്ള പീഡനം, ചർമ്മത്തിന്റെ നിറവ്യത്യാസം, ഫാക്കൽട്ടി അധ്യാപകന്റെ വാക്കാലുള്ള അധിഷേപം , മാനസിക പീഡനം എന്നിവ നിതിൻ രാജിനെ മരണത്തിന്റെ വക്കിലെത്തിച്ചു. ജാതി വിവേചനവും അനിയന്ത്രിതമായ അധികാരവും ഇങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുവാക്കളുടെ ജീവിതങ്ങളെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് ഈ ദുരന്തം എടുത്തു കാണിക്കുന്നു. സമഗ്രവും സുതാര്യമായതുമായ അന്വേഷണം വേണമെന്ന് സംസ്ഥാന ചെയർമാൻ രാജേഷ് സഹദേവൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |