
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ കോടതിയിൽ വച്ച് പകർത്തി. കേസിലെ രണ്ടാം പ്രതി വഫ നജീബിന്റെ സാന്നിദ്ധ്യത്തിലാണ് ദൃശ്യങ്ങൾ പകർത്തിയത്. ശ്രീറാം വെങ്കിട്ടരാമനാണ് ഒന്നാം പ്രതി.
ഇന്നലെ ഉച്ചയ്ക്ക് 2 മുതൽ വെെകിട്ട് 5.45 വരെ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലാണ് ദൃശ്യങ്ങൾ പകർത്തിയത്. രണ്ട് ഡി.വി.ആറുകളിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ രണ്ട് സി.ഡി കളിലാണ് പൊലീസ് ഹെെടെക് സെല്ലിലെ ഉദ്യോഗസ്ഥർ പകർത്തിയത്. ദൃശ്യങ്ങളുടെ പകർപ്പ് അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കോടതി പ്രതികൾക്ക് കെെമാറിയേക്കും.
അടച്ചിട്ട കോടതി മുറിയിൽ മജിസ്ട്രേട്ടിനു പുറമേ വഫ, സർക്കാർ അഭിഭാഷക, പ്രതിഭാഗം അഭിഭാഷകർ എന്നിവരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞമാസം 24 നാണ് കോടതിമുറിയിൽ വച്ച് ഡി.വി.ആറിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചത്. രണ്ട് ഡി.വി.ആറുകളിൽ ഒന്നിൽ നിന്ന് മാത്രമാണ് അന്നു പകർത്തിയത്. ബാക്കിയുളള ദൃശ്യങ്ങളാണ് ഇന്നലെ പകർത്തിയത്. വാഹനങ്ങൾ വെളളയമ്പലം -മ്യൂസിയം റോഡിലൂടെ ചീറിപ്പാഞ്ഞ് പോകുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിലുളളത്. 2019 ഒാഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ബഷീർ കാറിടിച്ചു മരിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഉമ നൗഷാദ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |