നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ചെമ്മൻക്കാലയിൽ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചെമ്മൻക്കാല സ്വദേശി ലളിതയുടെ (50) മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിലാണ് പൊഴിയൂർ ആയിര സ്വദേശി ചെല്ലന്റെ മകൻ അനിൽ കുമാറെ(41) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
ലളിത പുത്തൻചന്ത റേഷൻകടയിൽ നിന്ന് അരി വാങ്ങിയ ശേഷം നടന്ന് വീട്ടിലേക്ക് വരുമ്പോൾ പിന്നിൽ നിന്ന് വന്ന അനിൽകുമാർ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി. അതുവഴി വന്ന കളിയിക്കാവിള ഇൻസ്പെക്ടർ എഴിൽ അരസിക്ക് കൈമാറി. അരുമന പൊലീസ് കേസെടുത്ത ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ മർദ്ദനത്തിൽ ലളിതയ്ക്ക് കഴുത്തിൽ പരിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |