കൊല്ലം: താമസമില്ലാത്ത വീട്ടിലെ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ. രണ്ടാംകുറ്റി പ്രതീക്ഷ നഗറിലെ വീടിന്റെ അടുക്കള വാതിലിനു സമീപത്തായി രണ്ട് ചെടികളാണ് കണ്ടെത്തിയത്. ആറുമാസത്തോളം വളർച്ചയുള്ളതായി കരുതുന്ന ഇവയിൽ ഒന്നിന് എട്ടടിയും മറ്റൊന്നിന് അഞ്ചടിയും ഉയരമുണ്ട്. വീടിന് സമീപത്തുകൂടിയുള്ള വഴിയിൽ ഗതാഗതകുരുക്കുണ്ടായപ്പോൾ അതുവഴി വന്ന യാത്രക്കാരന്റെ ശ്രദ്ധയിൽ പെടുകയും പൊലീസിനെയും എക്സൈസിനെയും അറിയിക്കുകയുമായിരുന്നു. കൊല്ലം ഡെപ്യ്യൂട്ടി കമ്മിഷണർ ബി. സുരേഷിന്റെ നേതൃത്വത്തിൽ കഞ്ചാവ് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |