ചങ്ങനാശേരി: വാടകവീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 5000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നു പിടികൂടി. പുഴവാത് മധുരവീട് റഫീഖ് (40) വീട്ടിൽ നിന്നാണ് പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയത്. ഇന്നലെ വൈകുന്നേരം ആറിനാണ് നഗരത്തിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. അഞ്ചു മാസമായി റഫീഖ് വീട് വാടകയ്ക്ക് എടുത്ത് പുകയില വിൽപ്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റഫീഖിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായിരുന്നു ഇയാൾ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്.
ചങ്ങനാശേരി എസ്എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ ശ്രീകുമാർ, വനിത എസ്.ഐ സുപ്രഭ, എ.എസ്.ഐ സിജു കെ. സൈമൺ, ശ്രീജിത്ത് ബി. പിള്ള, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ.ഐ സജീവ് ചന്ദ്രൻ, കെ.ആർ അജയകുമാർ, ശ്രീജിത്ത് ബി. നായർ, തോംസൺ കെ. മാത്യു, വി.കെ അനീഷ്, എസ്. അരുൺ, പി.കെ ഷിബു, ഷമീർ സമദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |