കടയ്ക്കൽ: വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിലക്കിയ അമ്മയോടുള്ള ദേഷ്യത്തിൽ മകൻ വീടിനു തീവച്ചു. വയല മക്കാട്ട് ഓഡിറ്റോറിയത്തിനു സമീപം കണ്ണമത്ത് വീട്ടിൽ ബിജുവിനെ (പത്തിരി ബിജു- 44) സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
ബിജുവും അമ്മ മറിയാമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. വീടിനു വടക്കുഭാഗം മേൽക്കൂരയിൽ വച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റിൽ ബിജു ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നു പിടിച്ച് വീട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക ഉപകരണങ്ങളും കത്തിനശിച്ചു. വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് അമ്മ വിലക്കിയതിലുള്ള വിരോധത്താലാണ് തീവച്ചതെന്ന് ബിജു പറഞ്ഞു. അമ്മയുടെ പരാതിയെ തുടർന്ന് കടയ്ക്കൽ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടയ്ക്കൽ സ്റ്റേഷനിലെ 6 കേസുകളിലെ പ്രതി കൂടിയാണ് ബിജു. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |