തൃക്കാക്കര: കാക്കനാട് ആദർശ ഭവൻസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. ഒരാളെ റിമാൻഡ് ചെയ്തു. സഹപാഠിയെ പേപ്പർകട്ടർ കൊണ്ട് ആക്രമിച്ച കേസിൽ ബി.ബി.എ വിദ്യാർത്ഥി മരട് കുമാരൻ കുന്നേൽ വീട്ടിൽ അഭിമന്യുവിനെ (20)യാണ് റിമാൻഡ് ചെയ്തത്. ശത്രുത പറഞ്ഞുതീർക്കാനെന്ന പേരിൽ വിളിച്ചുവരുത്തി ആക്രമിച്ചെന്നാണ് കേസ്.
ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കോളേജിൽ നടക്കുന്ന കായികമേളയുമായി ബന്ധപ്പെട്ട് ഒന്നാംവർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. കാക്കനാട് സീ പോർട്ട് - എയർ പോർട്ട് റോഡിൽ അശ്വിൻ ഹോട്ടലിന് സമീപമാണ് ബുധനാഴ്ച നാലുമണിയോടെ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പേപ്പർകട്ടർ കൊണ്ട് ബി.ബി.എ ഒന്നാംവർഷ വിദ്യാർത്ഥി വടുതല പുത്തൻവീട് വീട്ടിൽ സത്യയ്ക്ക് (20)ക്ക് പരിക്കേറ്റിരുന്നു. സത്യയുടെ വയറിൽ പതിനാലും കഴുത്തിൽ അഞ്ചും തുന്നിക്കെട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |