കിളിമാനൂർ:തമ്പുരാട്ടിപ്പാറ ശ്രീപാർവ്വതി ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിലായി. നഗരൂർ കൊടുവന്മല കല്ലിങ്കൽ ചരുവിള പുത്തൻവീട്ടിൽ രതീഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 18നാണ് സംഭവം. ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികളും കുത്തിത്തുറന്ന് ഇരുപതിനായിരത്തോളം രൂപയാണ് മോഷ്ടിച്ചത്. തുടർന്ന് പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. റൂറൽ എസ്.പി ഡോ. ദിവ്യ ഗോപിനാഥിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി. സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ സുനീഷ്, എസ്.ഐ വിജിത്ത് കെ. നായർ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ഷജിം, സി.പി.ഒ മാരായ പ്രദീപ്, ഷാജി, മഹേഷ് എന്നിവർ പ്രതിയെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |