അമ്പലപ്പുഴ: സംഘർഷത്തെത്തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ അരയന്റെ പറമ്പിൽ ഗോകുലിനെയാണ് (26) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തോട്ടപ്പള്ളിയിലെ കുട്ടികളുടെ പാർക്കിന് സമീപം 29 ന് രാത്രിയിലുണ്ടായ സംഘർഷത്തിലാണ് തോട്ടപ്പള്ളി പൂത്തോപ്പിൽ സുനി(51) മരിച്ചത്.
സുനിയെ ഗോകുൽ ഇരട്ടപ്പേര് വിളിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗോകുൽ പിടിച്ചു തള്ളിയപ്പോൾ സുനി റോഡിൽ തലയിടിച്ചു വീണു. വീഴ്ചയുടെ ആഘാതത്തിൽ രക്തസ്രാവമുണ്ടായതാണ് സുനിയുടെ മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. അമ്പലപ്പുഴ സി.ഐ ദ്വിജേഷ്, എസ്.ഐ ധനീഷ്, സി.പി .ഒമാരായ ബിബിൻ ദാസ് ,ഒ.അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |