തൃപ്പൂണിത്തുറ: മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളുടെ മാല പൊട്ടിക്കുന്നത് പതിവാക്കിയ എരൂർ കോച്ചേരി വീട്ടിൽ സുജിത്തി (39) നെ തിരുവനന്തപുരം ആണ്ടൂർകോണത്ത് നിന്ന് ഹിൽപാലസ് പൊലീസ് സാഹസികമായി പിടികൂടി. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ 40ലെറെ മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയാണിയാൾ. ഏപ്രിൽ 19ന് രാവിലെ തൃപ്പൂണിത്തുറ താമരക്കുളങ്ങര ക്ഷേത്രത്തിന് സമീപം ആനച്ചാൽ റോഡിൽ വച്ച് ക്ഷേത്രദർശനം കഴിഞ്ഞ് നടന്നുപോയ റിട്ട. ഇംകംടാക്സ് അസി. കമ്മിഷണർ മുത്തുലക്ഷ്മി (73) യുടെ നാലു പവന്റെ സ്വർണമാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാൾ ഉപയോഗിച്ച ബൈക്ക് ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |