കൊച്ചി : റിഫൈനറി മലിനീകരണം മൂലം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നില്ലെന്നാരോപിച്ചു കൈക്കുഞ്ഞുമായി യുവതി കുടുംബസമേതം റിഫൈനറി ഗേറ്റിൽ പ്രതിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളം ജില്ലാ എൻവയൺമെന്റ് എൻജിനീയർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണു കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിർദ്ദേശം. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശപ്രകാരമാണിത്.
ഏറ്റിക്കര റിഫൈനറി മതിലിനോട് ചേർന്നു താമസിക്കുന്ന കാവുനാകുഴി രാജേഷിന്റെ ഭാര്യ സുമിയാണ് സമരം ചെയ്തത്. 12 വീട്ടുകാർ ഇവിടെ താമസിക്കുന്നുണ്ട്. ജില്ലാ കളക്ടർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |