
കൊല്ലം: രണ്ടാംക്ലാസുകാരിക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കൊല്ലം ആറ്റുപുറം സ്വദേശി ഷൈജുവിനെയാണ് (40)കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിട്ടുവരുന്ന വഴി മഴ നനയാതിരിക്കാൻ കുട്ടി ബസ് സ്റ്റോപ്പിൽ കയറി നിന്നപ്പോഴായിരുന്നു സംഭവം. ഷൈജുവിനെ കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.
കുട്ടി ബഹളംവച്ചതിനെ തുടർന്ന് സമീപത്തെ വീട്ടിലുള്ളവർ ബസ് സ്റ്റോപ്പിലേക്കെത്തുകയായിരുന്നു. ഇതോടെ ഓടി രക്ഷപ്പെട്ട ഷൈജു തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു. എന്നാൽ നാട്ടുകാർ പ്രദേശത്താകെ തിരച്ചിൽ നടത്തി. പിന്നാലെ തൊട്ടടുത്ത മലയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |