തുടരും എന്ന മോഹൻലാൽ സിനിമയിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പുതുമുഖ നടൻ പ്രകാശ് വർമ്മ. ചെറുപുഞ്ചിരിയോടെ സൗമ്യനായി എത്തി പിന്നീട് കൊടും വില്ലനായി തകർത്താടുകയാണ് പ്രകാശ് വർമ്മയുടെ ജോർജ് സാർ എന്ന കഥാപാത്രം. മോഹൻലാലിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് പ്രകാശ് വർമ്മ ''എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അദ്ധ്യാപകൻ, സുഹൃത്ത് എന്ന കുറിപ്പും പങ്കുവച്ചു. സംവിധായകൻ തരുൺ മൂർത്തി, നടന്മാരായ ഫർഹാൻ ഫാസിൽ, ബിനു പപ്പു തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തത്. 'ഹലോ" എന്നായിരുന്നു തരുണിന്റെ കമന്റ്. 'എന്നെ സുന്ദര കാലമാടൻ ആക്കിയ ജീനിയസ്" എന്നാണ് കമന്റിന് പ്രകാശ് മറുപടി നൽകിയത്. 'ബെൻസും ജോർജ് സാറും" എന്നായിരുന്നു ഫർഹാന്റെ കമന്റ്.
പരസ്യമേഖലയിൽ സുപരിചിതനാണ് പ്രകാശ്‌വർമ്മ. വോഡഫോണിന്റെ സൂപ്പർഹിറ്റായി മാറിയ സൂ സൂ പരസ്യം, ഷാരൂഖ്‌ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം എന്നിങ്ങനെ പ്രശസ്തമായ നിരവധി പരസ്യങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് പ്രകാശ്‌വർമ്മയാണ്. ബാംഗൂർ ആസ്ഥാനമായ നിർവാണ ഫിലിംസ് എന്ന പരസ്യ നിർമ്മാണ കമ്പനിയുടെ ഉടമയാണ്. ലോഹിതദാസ്, വിജി തമ്പി എന്നിവരോടൊപ്പം സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. വി.കെ. പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിൽ എത്തുന്നത്. ദിലീപ് നായകനായി ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദരരാത്രികൾ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |