കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പീപ്പിൾസ് അർബൻ കോപ്പറേറ്റീവ് ബാങ്ക് ഓഹരി ഉടമകൾക്കായി 12 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ബാങ്കിന്റെ ഓഹരി ഉടമയും പ്രമുഖ സിനിമ താരവുമായ ദുൽഖർ സൽമാന് പിറന്നാൾ സമ്മാനമായി ഡിവിഡന്റ് ചെക്ക് കൈമാറി ബാങ്ക് ചെയർമാൻ ടി.സി ഷിബു ലാഭവിഹിത വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ ജയപ്രസാദ് , വൈസ് ചെയർമാൻ സോജൻ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |