കൊച്ചി- 19ാമത് മണപ്പുറം യുണീക് ടൈംസ് മൾട്ടി ബില്യണയർ ബിസിനസ് അച്ചീവർ അവാർഡ് (എം.ബി.ഐ) വി. ആർ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ വിജയ് സംഘേശ്വറിന് സമ്മാനിച്ചു. പെഗാസസ് ഗ്ലോബൽ, എം.ബി.എ അവാർഡ്, ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം എന്നിവയുടെ സ്ഥാപകൻ ഡോ.അജിത് രവിയുടെ സാന്നിദ്ധ്യത്തിൽ ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ഗോകുലം ഗോപാലനാണ് അവാർഡ് വിതരണം ചെയ്തത്.
കൊച്ചി: 19-ാമത് മണപ്പുറം യുണീക് ടൈംസ് മൾട്ടി ബില്യണയർ ബിസിനസ് അച്ചീവർ അവാർഡ് (എം.ബി.ഐ) വി. ആർ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ വിജയ് സംഘേശ്വറിന് സമ്മാനിച്ചു. പെഗാസസ് ഗ്ലോബൽ, എം.ബി.എ അവാർഡ്, ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം എന്നിവയുടെ സ്ഥാപകൻ ഡോ.അജിത് രവിയുടെ സാന്നിദ്ധ്യത്തിൽ ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ഗോകുലം ഗോപാലനാണ് അവാർഡ് വിതരണം ചെയ്തത്.
അഖിലേന്ത്യ അടിസ്ഥാനത്തിൽ നൽകുന്ന എം.ബി.എയുടെ ആദ്യ അവാർഡ് സ്വീകരിക്കുന്ന കർണാടകയിലെ ആദ്യ സംരംഭകനാണ് ഡോ. വിജയ് സംഘേശ്വർ. ചെറിയ നിലയിൽ ആരംഭിച്ച ട്രാൻസ്പോർട്ടിംഗ് ,ലോജിസ്റ്റിക് കമ്പനിയായ വി.ആർ.എൽ ഗ്രൂപ്പിനെ രാജ്യത്തെ ചരക്ക് കൈമാറ്റ വ്യവസായ രംഗത്തെ മികച്ച കമ്പനിയായി ഉയർത്തിയെടുത്തത് ഡോ. വിജയ് സംഘേശ്വറാണ്. അവാർഡ് നേട്ടത്തോടെ അദ്ദേഹം ലോകത്തെ മുൻനിര ബിസിനസ് ക്ലബ്ബുകളിലൊന്നായ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിന്റെ ഉയർന്ന പദവിയിലെത്തും. കുറഞ്ഞത് 1000 കോടി രൂപ ആസ്തിയുള്ള കമ്പനി നടത്തുകയും ശക്തമായ സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ബിസിനസ് മേധാവികൾക്കാണ് എഫ്.ഐ.സി.എഫ് അംഗത്വം നൽകുന്നത്. വി പി നന്ദകുമാർ, ജോയ് ആലുക്കാസ്, എം.എ യൂസഫലി, ടി.എസ് കല്യാണ രാമൻ, പി.എൻ.സി മേനോൻ, ഗോകുലം ഗോപാലൻ, ഡോ. രവി പിള്ള, എം. പി രാമചന്ദ്രൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സാബു എം. ജേക്കബ്, ഡോ. വിജു ജേക്കബ്, ഡോ. എ. വി. അനൂപ്, ഡോ. വർഗീസ് കുര്യൻ ഈ വർഷം മുതൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നൽകപ്പെടുന്ന എംബിഎ അവാർഡ് സ്വീകരിക്കുന്ന കർണാടകയിൽ നിന്നുള്ള ആദ്യ സംരംഭകനാണ് ഡോ വിജയ് സംഘേശ്വർ. ചെറിയ നിലയിൽ ആരംഭിച്ച ട്രാൻസ്പോർട്ടിംഗ് ,ലോജിസ്റ്റിക് കമ്പനിയായ വിആർഎൽ ഗ്രൂപ്പിനെ രാജ്യത്തെ ട്രാൻസ്പോർട്ടിംഗ് വ്യവസായ രംഗത്തെ മികച്ച കമ്പനിയായി ഉയർത്തിയെടുത്തത് ഡോ വിജയ് സംഘേശ്വറാണ്. അവാർഡ് നേട്ടത്തോടെ അദ്ദേഹം ലോകത്തെ മുൻനിര ബിസിനസ് ക്ലബ്ബുകളിലൊന്നായ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിന്റെ ഉയർന്ന പദവിയിലെത്തും. കുറഞ്ഞത് 1000 കോടി രൂപ ആസ്തിയുള്ള കമ്പനി നടത്തുകയും ശക്തമായ സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ബിസിനസ് മേധാവികൾക്കാണ് FICF അംഗത്വം നൽകപ്പെടുന്നത്. വി പി നന്ദകുമാർ, ജോയ് ആലുക്കാസ്, എംഎ യൂസഫലി, ടിഎസ് കല്യാണ രാമൻ, പിഎൻസി മേനോൻ, ഗോകുലം ഗോപാലൻ, ഡോ രവി പിള്ള, എം പി രാമചന്ദ്രൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സാബു എം ജേക്കബ്, ഡോ വിജു ജേക്കബ്, ഡോ എ വി അനൂപ്, ഡോ. വർഗീസ് കുര്യൻ, അഡ്വ. പി കൃഷ്ണദാസ്, ഡോ ഹഫീസ് റഹ്മാൻ, സൗന്ദരരാജൻ ബംഗാരുസ്വാമി, വി.ആർ മുത്തു, വി.സി പ്രവീൺ, ഡോ അരുൺ എൻ. പളനി സ്വാമി, സി.കെ കുമാര വേൽ, ടി.കെ ചന്ദിരൻ, സോഹൻ റോയ് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ എം.ബി.എ അവാർഡ് ലഭിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |