തമിഴ് നടൻ കതിർ, ഹക്കിം ഷാ, ഷൈൻടോം ചാക്കോ, സുധി കോപ്പ, ജിയോ ബേബി, ഉണ്ണി ലാലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ചിത്രം മീശ’യുടെ ഉദ്വേഗജനകമായ ട്രെയിലർ പുറത്തിറങ്ങി. വനത്തിന്റെ നിഗൂഢതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്.
ദീർഘനാളുകൾക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും എന്നാൽ അതൊരു അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് വഴി മാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജിയോ ബേബി, ശ്രീകാന്ത് മുരളി, ഹസ്ലി എന്നിവരാണ് മറ്റ് താരങ്ങൾ.
യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ ആണ് നിർമ്മാണം.ഛായാഗ്രഹണം സുരേഷ് രാജനും, എഡിറ്റിംഗ് മനോജുമാണ് .
സംഗീത സംവിധാനം സൂരജ് എസ് കുറുപ്പ് നിർവഹിക്കുന്നു. ക്യാപിറ്റൽ സിനിമാസ് ആഗസ്റ്റ് ഒന്നിന് തിയേറ്രറുകളിൽ എത്തിക്കും മാർക്കറ്റിംഗും കമ്യൂണിക്കേഷനും ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |