SignIn
Kerala Kaumudi Online
Friday, 26 April 2024 9.11 AM IST

വീണ്ടും നസ്രിയ, നായകൻ ഫഹദ്

c

രോമാഞ്ചത്തിനുശേഷം ജിതു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം എന്ന ചിത്രത്തിലൂടെയാണ് ഫഹദും നസ്രിയയും വീണ്ടും ഒരുമിക്കുന്നത്. അഞ്ജലി മേനോന്റെ ബാംഗ്ളൂർ ഡെയ്സിൽ നായകനും നായികയുമായി അഭിനയിച്ച ശേഷമാണ് ഫഹദും നസ്രിയയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് നാലു വർഷത്തെ ഇടവേളയ്ക്കുശേഷം അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ മടങ്ങി വരുന്നത്. ഈ വരവിൽ ട്രാൻസ് എന്ന ചിത്രത്തിൽ ഫഹദിനൊപ്പം നസ്രിയ അഭിനയിച്ചിരുന്നു. മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. രോമാഞ്ചത്തിന്റെ നിർമ്മാണ പങ്കാളിയുമാണ് നസ്രിയ. അതേസമയം ബംഗളൂരുവിൽ ആവേശത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. രോമാഞ്ചം ചിത്രീകരിച്ചതും ബംഗളൂരുവിൽ ആയിരുന്നു. കാമ്പസ് പശ്ചാത്തലത്തിൽ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ആവേശത്തിൽ വേറിട്ട ഗെറ്റപ്പിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സിജു സണ്ണി ശ്രദ്ധേയ വേഷത്തിൽ എത്തുന്നു. അൻവർ റഷീദ് എന്റർടെയ്ൻമെന്റ് , ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ചിത്രത്തിന്റെ രചനയും സംവിധായകനായ ജിതു മാധവന്റേതാണ്.​പു​ഷ്പ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ന്റെ ​ ​ചിത്രീകരണത്തിൽ പങ്കെടുക്കുന്ന ഫഹദ് 20ന് ജോയിൻ ചെയ്യും. ഓണം റിലീസായാണ് ആവേശം ഒരുങ്ങുന്നത്. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.