SignIn
Kerala Kaumudi Online
Thursday, 18 July 2024 5.03 AM IST

സെർബിയയിൽ ചുറ്റിക്കറങ്ങി മീര നന്ദൻ

k

സെർബിയയിൽ അവധി ആഘോഷിക്കാൻ പോയ മീര നന്ദന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മിനി ഡ്രസിൽ ഗ്ലാമറസ് ലുക്കിൽ ചിത്രങ്ങളിൽ മീര തിളങ്ങുന്നു. സുഹൃത്തുക്കൾക്ക് ഒപ്പം സെർബിയയിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് മീര നന്ദൻ പങ്കുവച്ചിരിക്കുന്നത്. ഇത് മീര നന്ദൻ തന്നെയാണോ എന്ന് ആരാധകരിൽ ചിലർ ചോദിക്കുന്നുണ്ട്. യാത്രകളെ ഏറെ സ്നേഹിക്കുന്ന താരമാണ് മീര നന്ദൻ. ഭാവി വരൻ ശ്രീജുവിനൊപ്പം അടുത്തിടെ ലണ്ടനിൽ ചുറ്റിക്കറങ്ങിയതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. ഇത്തവണ പുതുവർഷ ദിനത്തോടനുബന്ധിച്ച് ഇരുവരും ഒന്നിച്ചു നിൽക്കുന്ന വീഡിയോകളിൽ ഒന്ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശേഷം കുറിച്ച വരികളാണ് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. 2023 സെപ്തംബറിൽ ആയിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹനിശ്ചയം. ഒരു വർഷം കഴിഞ്ഞേ വിവാഹം ഉണ്ടാകുവെന്ന് അന്ന് മീര പറഞ്ഞിരുന്നു.

മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ എത്തി അവതാരകയായി മാറിയ മീര നന്ദൻ മുല്ല എന്ന മലയാള സിനിമയിലെ ആദ്യ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. മുല്ല ഉൾപ്പെടെ 35-ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച മീര തമിഴ്,​ തെലുങ്ക്,​ കന്നട സിനിമകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് ഇടവേള എടുത്ത് ഇപ്പോൾ അജ്മാൻ ഗോൾഡ് എഫ്.എം.മിൽ ആർ ജെ യായി ജോലി ചെയ്യുകയാണ് മീര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEERANANDHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.