രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലി ടൈറ്റിൽ മോഷൻ പോസ്റ്റർ തരംഗമാകുന്നു. രജനികാന്തും ലോകേഷും ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് സ്റ്റൈൽ മന്നന്റെ ആരാധകർ. രജിനികാന്തിന്റെ സ്റ്റൈൽ പൂർണമായി ഉപയോഗപ്പെടുത്തി വില്ലൻ സ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് ലോകേഷ് കനകരാജ് കൂലിയിലൂടെ പ്രേക്ഷകർക്ക് നൽകുന്നത്. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സ്വർണക്കള്ളകടത്താണ്ചിത്രത്തിന്റെ പ്രമേയം. 31 വർഷം മുൻപ് ഉഴൈപ്പാളി എന്ന ചിത്രത്തിൽ കൂലിയായി രജനികാന്ത് അഭിനയിച്ചു. രജനികാന്തിന്റെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ജയിലറിനു ശേഷം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലി നിർമ്മിക്കുന്നത്. ശ്രുതി ഹാസനാണ് നായിക. സത്യരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിലെ രജനികാന്തിന്റെ പ്രതിഫലം 250 കോടി രൂപയെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |