ഹണി റോസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്.ഹണി റോസിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇറച്ചിവെട്ടുകാരിയായ റേച്ചൽ. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വേറിട്ട ലുക്കിൽ ആണ് ഹണി റോസ് പ്ര ത്യക്ഷപ്പെടുന്നത്. കൈയിൽ വെട്ടുകത്തിയുമായി രക്തരൂക്ഷിതമായി അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ഹണി റോസിന്റെ ചിത്രമായിരുന്നു ആദ്യ പോസ്റ്റർ. വെട്ടുകത്തി മൂർച്ചയുള്ള പെണ്ണിന്റെ കഥ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
സംവിധായകൻ എബ്രിഡ് ഷൈൻ സഹനിർമ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ .എം ആണ് നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥ . സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, പി. ആർ. ഒ : എ .എസ് ദിനേശ്, ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |