സൂര്യയും ജ്യോതികയും പതിനെട്ടുവർഷത്തിനുശേഷം നായകനും നായികയുമായി ഒരുമിക്കുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. തമിഴിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഏഴ് ചിത്രങ്ങളിലാണ് സൂര്യയും ജ്യോതികയും ഒരുമിച്ചത്. പൂവല്ലൊം കേട്ടുപ്പാൻ, ഉയരിലെ കലന്തത്, കാക്ക കാക്ക, പേരഴകൻ, മായാവി, ജൂൺ 6, സില്ലിക്കു ഒരു കാതൽ എന്നിവയാണ് ചിത്രങ്ങൾ. ജൂൺ 6 ൽസൂര്യ അതിഥി വേഷമാണ് അവതരിപ്പിച്ചത്. വിവാഹശേഷം സൂര്യയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. 2006 ൽ എൻ. കൃഷ്ണ സില്ലിക്കു ഒരു കാതൽ എന്ന ചിത്രത്തിലാണ് ഇരുവരും നായകനും നായികയുമായി അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 36 വയതനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു വിവാഹശേഷം ജ്യോതികയുടെ മടങ്ങിവരവ്. മമ്മൂട്ടിയുടെ നായികയായി കാതൽ എന്ന കോർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ ജ്യോതിക അവസാനമായി അഭിനയിച്ചത്. ഒാമന എന്ന കഥാപാത്രമായി ശക്തമായ പകർന്നാട്ടമാണ് നടത്തിയത്. രണ്ടാം വരവിലും ജ്യോതിക തമിഴിലും മലയാളത്തിലും ഒരേപോലെ തിളങ്ങാൻ കഴിഞ്ഞു.അതേസമയം
കേരള കഫേയിലെ ഹാപ്പി ജേർണി എന്ന ചിത്രം ഒരുക്കിയാണ് അഞ്ജലി മേനോൻ സംവിധായകയുടെ കുപ്പായം അണിയുന്നത്. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടൽ, ബാംഗ്ളൂർ ഡെയ്സ്, കൂടെ എന്നിവയാണ് മറ്റു ചിത്രങ്ങൾ. വണ്ടർ വുമൺ ആണ് അഞ്ജലി മേനോന്റെ സംവിധാനത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം. ഇംഗ്ളീഷ് ചിത്രമായ വണ്ടർ വുമൺ ഒ.ടി.ടി റിലീസായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |